സ്വകാര്യ ബസില്‍ യാത്രയ്ക്കിടെ യുവാവിന് ദേഹാസ്വാസ്ഥ്യം: ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി ജീവനക്കാര്‍
സ്വകാര്യ ബസില്‍ യാത്രയ്ക്കിടെ യുവാവിന് ദേഹാസ്വാസ്ഥ്യം: ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി ജീവനക്കാര്‍

ഇടുക്കി: സ്വകാര്യ ബസില്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരനെ ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. കുട്ടിക്കാനം റേഷന്‍കട ഗോഡൗണിലെ ചുമട്ടുതൊഴിലാളി വിശാഖിനെയാണ് ബസ് ഡ്രൈവര്‍ ഷിനുവും കണ്ടക്ടര്‍ രാജേഷുംചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കുമളി- ഏലപ്പാറ റൂട്ടിലോടുന്ന മുബാറക് ബസ് തേക്കടിക്കവലയില്‍ എത്തിയപ്പോഴാണ് വിശാഖിന് ദേഹാസ്വാസ്ഥ്യവും ഫിക്‌സും അനുഭവപ്പെട്ടത്. തുടര്‍ന്ന്, ബസ് നിര്‍ത്തി ഇദ്ദേഹത്തിന് കുടിവെള്ളം നല്‍കി. ഉടന്‍തന്നെ ബസ് കുമളി സിഎച്ച്‌സിയിലെത്തിച്ച് യുവാവിന് ചികിത്സ ലഭ്യമാക്കി. ബസ് ജീവനക്കാരുടെ സമയോചിത ഇടപെടലിനെ സഹപ്രവര്‍ത്തകരും നാട്ടുകാരും അഭിനന്ദിച്ചു.
What's Your Reaction?






