വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂളില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു
വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂളില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂളിലെ വിവിധ പദ്ധതികള്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷയും അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായിയുംചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. എസ്എസ്‌കെ അനുവദിച്ച 7 ലക്ഷം രൂപ ഉപയോഗിച്ച് 3 ക്ലാസ് മുറികള്‍ പുനര്‍നിര്‍മിച്ചു. സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസം സെന്ററിന് പിഡബ്ല്യുഡി ഫണ്ട് ഉപയോഗിച്ച് റാമ്പ് റെയില്‍ ടോയ്ലറ്റും നിര്‍മിച്ചു. ജില്ലയിലെ മികച്ച യുപി സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളില്‍ വിവിധ പാഠ്യപഠ്യേതര പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. സ്‌കൂളിനായി വൊസാര്‍ഡ് വാങ്ങിയ 50,000 രൂപയുടെ വാട്ടര്‍ പ്യൂരിഫയറും ബാന്‍ഡ് സെറ്റും കോ- ഓര്‍ഡിനേറ്റര്‍ ഫാ. ജോസ്, എക്സിക്യൂട്ടീവ് അംഗം ജോസ് എന്നിവര്‍ചേര്‍ന്ന് കൈമാറി. ഹെഡ്മാസ്റ്റര്‍ എസ് ടി രാജ,് എസ്എസ്‌കെ പീരുമേട് ബ്ലോക്ക് കോ- ഓര്‍ഡിനേറ്റര്‍ ബിപിസി അനീഷ് തങ്കപ്പന്‍, പിടിഎ വൈസ് പ്രസിഡന്റ് റോബര്‍ട്ട്, സ്റ്റാഫ് സെക്രട്ടറി ഡി സെല്‍വം, സീനിയര്‍ അസിസ്റ്റന്റ് സെല്‍വക്കനി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






