കട്ടപ്പനയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ നല്‍കി
കട്ടപ്പനയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ നല്‍കി

ഇടുക്കി: സ്വച്ഛതാ ഹി സേവാ കാമ്പയിന്റെ ഭാഗമായി കട്ടപ്പന നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു. വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി ഉദ്ഘാടനം ചെയ്തു. നഗരസഭാപരിധിയില്‍ 20 ശുചീകരണ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. പുലര്‍ച്ചെ 3 മുതല്‍ രാത്രി ഒമ്പത് നഗരവും പരിസരവും ഇവര്‍ ശുചീകരിക്കുന്നു. ഗംബൂട്ട്, ഗ്ലൗസ്, മാസ്‌ക്, റിഫ്‌ളക്റ്റഡ് ജാക്കറ്റ്, റെയിന്‍കോട്ട്, സോപ്പ്, സാനിറ്റൈസര്‍, സേഫ്റ്റി ഹെല്‍മറ്റ് എന്നിവ നല്‍കി. കൗണ്‍സിലര്‍ സിജു ചക്കുംമൂട്ടില്‍, ക്ലീന്‍സിറ്റി മാനേജര്‍ ജിന്‍സ് സിറിയക്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പ്രശാന്ത് ഡി, അനുപ്രിയ കെ എസ്, സൗമ്യാനാഥ് ജി പി, പ്രസാദ് ടി എന്നിവര്‍ സംസാരിച്ചു.
മാലിന്യ നിര്‍മാര്‍ജനത്തില്‍ ദേശീയ തലത്തില്‍ കട്ടപ്പനയ്ക്ക് 341-ാം റാങ്കാണ്. സ്റ്റാര്‍ പദവി ലഭിച്ച സംസ്ഥാനത്തെ 20 നഗരസഭകളിലും കട്ടപ്പനയുണ്ട്. ഹരിതകര്‍മ സേനാംഗങ്ങളുടെയും ശുചീകരണ തൊഴിലാളികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും മെച്ചപ്പെട്ട സേവനമാണ് അംഗീകാരങ്ങള്‍ നേടിയെടുക്കാന്‍ സഹായകരമായത്. 22ന് ഇവരെ നഗരസഭ ഓപ്പണ്‍ സ്റ്റേഡിയത്തില്‍ അനുമോദിക്കും. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും.
What's Your Reaction?






