വ്യവസായ വകുപ്പിന്റെ റാംപ് പദ്ധതി: ഉപ്പുതറയില്‍ സംരംഭകരുടെ കൂടിക്കാഴ്ച നടത്തി
വ്യവസായ വകുപ്പിന്റെ റാംപ് പദ്ധതി: ഉപ്പുതറയില്‍ സംരംഭകരുടെ കൂടിക്കാഴ്ച നടത്തി

ഇടുക്കി: വ്യവസായ വകുപ്പ് ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന റാംപ് പദ്ധതിയുടെ ഭാഗമായി ഉപ്പുതറയില്‍ സംരംഭകരുടെ കൂടിക്കാഴ്ച സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ ജെ ജെയിംസ് ഉദ്ഘാടനം ചെയ്തു. പ്രാദേശിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വ്യാവസായിക സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി നടപ്പാക്കുന്ന പദ്ധതിയാണ് റാംപ്. സംരംഭകരുടെ സംശയങ്ങളും ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിനായി ഉപ്പുതറ വ്യാപാരഭവനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പഞ്ചായത്ത് അംഗങ്ങളായ ഷീബാ സത്യനാഥ്, സാബു വേങ്ങവേലില്‍, ഉപജില്ല വ്യവസായ ഓഫീസര്‍ അനില്‍കുമാര്‍ പി കെ, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയമ്മ സാമുവല്‍, സി അനില്‍കുമാര്‍, വ്യവസായിക വികസന ഓഫീസര്‍ രഘുനാഥ് കെ എ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






