സേനാപതിയില്‍ കര്‍ഷകന്റെ പുരയിടത്തിലെ പ്ലാവുകള്‍ രാസവസ്തു പ്രയോഗിച്ച് ഉണക്കി: അയല്‍വാസിക്കെതിരെ പൊലീസില്‍ പരാതി
സേനാപതിയില്‍ കര്‍ഷകന്റെ പുരയിടത്തിലെ പ്ലാവുകള്‍ രാസവസ്തു പ്രയോഗിച്ച് ഉണക്കി: അയല്‍വാസിക്കെതിരെ പൊലീസില്‍ പരാതി
ഇടുക്കി: കൃഷിയിടത്തിലെ പ്ലാവുകള്‍ രാസവസ്തുക്കള്‍ പ്രയോഗിച്ച് ഉണക്കിയതായി കര്‍ഷകന്റെ പരാതി. സേനാപതി പാലത്തിങ്കല്‍ പേഴംപടത്തില്‍ മാത്യു, അയല്‍വാസിക്കെതിരെ പൊലീസില്‍ പരാതി നല്‍കി. സമീപവാസിയുടെ പുരയിടത്തോടുചേര്‍ന്നുള്ള മാത്യുവിന്റെ കൃഷിയിടത്തിലെ പത്തിലേറെ പ്ലാവുകള്‍ ഒരുമാസത്തിനിടെ ഉണക്കിയതായാണ് ആക്ഷേപം. നേരത്തെ ഇയാളുടെ ആവശ്യപ്രകാരം മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചുമാറ്റിയിരുന്നു. എന്നാല്‍, മരങ്ങള്‍ പൂര്‍ണമായും മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും മാത്യു പറയുന്നു. രാസവസ്തുക്കള്‍ മരത്തില്‍ പ്രയോഗിക്കുന്നത് നേരില്‍ക്കണ്ടതായും ഇദ്ദേഹം പറഞ്ഞു. മാത്യുവിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. രാസ വസ്തുക്കള്‍ പ്രയോഗിച്ചതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
What's Your Reaction?

