സമൂഹ മാധ്യമങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി മുന്നണികള്‍
സമൂഹ മാധ്യമങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി മുന്നണികള്‍
ഇടുക്കി: തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക് സ്ഥാനാര്‍ഥികളും മുന്നണികളും സജീവമാകുമ്പോള്‍ തുടക്കം മുതല്‍ കടുത്ത പോരാട്ടം ആരംഭിച്ചിരിക്കുന്നത് സമൂഹ മാധ്യമങ്ങളിലാണ്. നവ മാധ്യമങ്ങള്‍ തുറന്നാല്‍ സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളും റീലുകളുമാണ് കാണാന്‍ സാധിക്കുന്നത്. ഒപ്പം ആരോപണ പ്രത്യാരോപണങ്ങളും സജീവമായി ഉയരുന്നതും സമൂഹ മാധ്യമങ്ങളില്‍ തന്നെയാണ്. സ്ഥാനാര്‍ഥികളെ നേരത്തെ തന്നെ കണ്ടുവച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തില്‍ തന്നെ പ്രചാരണ രംഗത്തേയ്ക്കിറയവരും ഉണ്ട്. രാഷ്ട്രീയ ചുവട് മാറ്റവും കരുനീക്കങ്ങളും നിലപാടുകളും എല്ലാം പരസ്യമായി പറയുന്നിടമായി തെരഞ്ഞെടുപ്പ് കാലത്ത് നവ മാധ്യമങ്ങള്‍ മാറി കഴിഞ്ഞു.
What's Your Reaction?

