കുട്ടിക്കാനം വളഞ്ഞങ്ങാനത്ത് ലോറി മണ്‍തിട്ടയില്‍ ഇടിച്ച് അപകടം
കുട്ടിക്കാനം വളഞ്ഞങ്ങാനത്ത് ലോറി മണ്‍തിട്ടയില്‍ ഇടിച്ച് അപകടം
ഇടുക്കി: കുട്ടിക്കാനം വളഞ്ഞങ്ങാനത്തിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ലോറി മണ്‍തിട്ടയില്‍ ഇടിച്ച് അപകടം. ആര്‍ക്കും പരിക്കില്ല. തിങ്കളാഴ്ച പുലര്‍ച്ചെ 2ഓടെയാണ് അപകടം. സേലത്തുനിന്ന് തിരുവനന്തപുരത്തേയ്ക്ക് കാലിത്തീറ്റിയുമായി പോയ ലോറിയാണ് അപകടത്തില്‍പെട്ടത്. പിന്നാലെ വന്ന വാഹനയാത്രികരാണ് ലോറിയിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചത്. മണ്ഡലകാലം ആരംഭിച്ചതോടെ ദേശീയപാതയില്‍ അപകടങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് എംവിഡി ബോധവല്‍ക്കരണ പരിപാടിയും പെട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്.
What's Your Reaction?

