വണ്ടിപ്പെരിയാറില്‍ വാഹനമിടിച്ച് കന്നുകാലി ചത്തു
വണ്ടിപ്പെരിയാറില്‍ വാഹനമിടിച്ച് കന്നുകാലി ചത്തു
ഇടുക്കി: കൊട്ടാരക്കര-ദിണ്ടിക്കല്‍ ദേശീയപാതയില്‍ വണ്ടിപ്പെരിയാര്‍ പെട്രോള്‍ പമ്പിന് സമീപം അജ്ഞാത വാഹനമിടിച്ച് കന്നുകാലി ചത്തു. ഞായറാഴ്ച രാത്രിയാണ് സംഭവം. തങ്കമല സ്വദേശിയുടെ പശുവാണ് ചത്തത്. മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് പഞ്ചായത്തില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ ഉടമകള്‍ പിടിച്ചുകെട്ടണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഇങ്ങനെ പിടിച്ചുകെട്ടാത്ത കന്നുകാലികളെ പഞ്ചായത്ത് പിടിച്ചുകെട്ടി ലേലം ചെയ്യാനും തീരുമാനിച്ചിരുന്നു. എന്നാല്‍ നിര്‍ദേശം ലംഘിച്ചും ആളുകള്‍ കന്നുകാലികളെ റോഡിലേക്ക് അഴിച്ചുവിടുന്നുണ്ട്. മണ്ഡലകാലം ആരംഭിച്ചതോടെ ദേശീയപാതയില്‍ വാഹന തിരക്ക് വര്‍ധിച്ചിട്ടുണ്ട്.
What's Your Reaction?

