എങ്ങും ശരണമന്ത്രം: മണ്ഡലകാലത്തിന് തുടക്കം
എങ്ങും ശരണമന്ത്രം: മണ്ഡലകാലത്തിന് തുടക്കം
ഇടുക്കി: വൃശ്ചികപ്പുലരിയില്‍ ഭക്തിസാന്ദ്രമായ മണ്ഡലകാലത്തിന് തുടക്കം. പുതുതായി ചുമതലയേറ്റ മേല്‍ശാന്തിഇ ഡി പ്രസാദ് നമ്പൂതിരിയുടെ നേതൃത്വത്തില്‍ തന്ത്രി കണ്ഠരര്മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ നട തുറന്നു. പതിനായിരങ്ങള്‍ക്ക് ദര്‍ശനസായൂജ്യം. പുലര്‍ച്ചെ മുതല്‍ സന്നിധാനത്ത് തീര്‍ഥാടകരുടെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ദേവസ്വം ബോര്‍ഡ് സെക്രട്ടറി പി എന്‍ ഗണേശ്വരന്‍ പോറ്റി,ശബരിമലഎക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒ ജി ബിജുതുടങ്ങിയവരും പങ്കെടുത്തു.
പുലര്‍ച്ചെ 3ന് നട തുറന്നു. തുടര്‍ന്ന് നിര്‍മാല്യ അഭിഷേകം, ഗണപതിഹോമം, നെയ്യഭിഷേകം എന്നിവയും നടന്നു.
What's Your Reaction?

