രാജാക്കാട് പഞ്ചായത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ പര്യടനം നടത്തി
രാജാക്കാട് പഞ്ചായത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ പര്യടനം നടത്തി
ഇടുക്കി: രാജാക്കാട് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ത്രികോണ മത്സത്തിനൊരുങ്ങി എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ പ്രചാരണത്തില്‍ സജീവം. ജില്ലാ പഞ്ചായത്ത് രാജാക്കാട് ഡിവിഷന്‍ സ്ഥാനാര്‍ഥി വിജയകുമാര്‍ ബിയും, ബ്ലോക്ക് പഞ്ചായത്ത് രാജാക്കാട് ഡിവിഷന്‍ സ്ഥാനാര്‍ഥി പ്രിന്‍സ് പി ജോസഫും പ്രചാരണം ശക്തമാക്കി. പതിനാല് വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 1, 10, 11, 14 വാര്‍ഡുകളിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥികളുള്ളത്. ഇടത് വലത് മുന്നണികള്‍ക്ക് വെല്ലുവിളിയുയര്‍ത്തി നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ.
What's Your Reaction?