കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ 6 ഡോക്ടര്‍മാര്‍ മാത്രം: യഥാസമയം ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതി
കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ 6 ഡോക്ടര്‍മാര്‍ മാത്രം: യഥാസമയം ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതി
ഇടുക്കി: കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ 12 ഡോക്ടര്‍മാരുടെ തസ്തികകളുണ്ടായിട്ടും നിലവിലുള്ളത് ആറുപേര്‍ മാത്രം. ഇവര്‍ അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്യുന്നതിനാല്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം രോഗികള്‍ക്ക് ലഭിക്കുന്നില്ല. സ്ഥിരം തസ്തികയില്‍ 11 പേരും ഒരു എന്‍എച്ച്എം ഡോക്ടറുമാണ് ഇവിടെയുള്ളത്. അത്യാഹിത വിഭാഗത്തിലെ മെഡിക്കല്‍ ഓഫിസറുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ബാക്കിയുള്ളവരില്‍ 5 പേര്‍ അവധിയിലാണ്. മുമ്പ് രണ്ട് താല്‍കാലിക ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരുന്നപ്പോള്‍ അടുത്തിടെ രണ്ടുപേരെ സ്ഥിരം തസ്തികകളില്‍ നിയമിച്ചിരുന്നു. എന്നാല്‍ പുതുതായി നിയമിക്കപ്പെട്ട രണ്ടുപേര്‍ അവധിയില്‍ പ്രവേശിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. രണ്ട് പീഡിയാട്രിക് ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ടെങ്കിലും ഒരാള്‍ രണ്ടുവര്‍ഷത്തോളമായി ജോലിക്രമീകരണമായി അടിമാലി താലൂക്ക് ആശുപത്രിയിലാണ് സേവനമനുഷ്ഠിക്കുന്നത്. മറ്റൊരാളെ അത്യാഹിത വിഭാഗത്തിലേക്ക് നിയോഗിക്കുന്നതിനാല്‍ കുട്ടികള്‍ക്ക് യഥാസമയം സേവനം നല്‍കാനാകുന്നില്ല. ഫോറന്‍സിക് സര്‍ജനെയും അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുമ്പോള്‍ പോസ്റ്റുമോര്‍ട്ടംപോലും യഥാസമയം നടക്കുന്നില്ല. കഴിഞ്ഞദിവസം രണ്ട് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് എത്തിച്ചെങ്കിലും ഡോക്ടറില്ലാത്തതിനാല്‍ മറ്റ് ആശുപത്രികളിലേക്ക് മാറ്റി.
താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയിട്ട് ഒരുപതിറ്റാണ്ട് കഴിഞ്ഞിട്ടും ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതാണ് പ്രതിസന്ധി. ഗൈനക്കോളജി ഉള്‍പ്പെടെയുള്ള തസ്തികകള്‍ സൃഷ്ടിക്കാത്തതിനാല്‍ ആളുകള്‍ ഇടുക്കി, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നു. എല്ലാ വിഭാഗങ്ങളിലും ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതും പലരും അവധിയില്‍ പ്രവേശിക്കുന്നതും മൂലം ഡ്യൂട്ടിയിലുള്ളവര്‍ അധികജോലിഭാരത്താല്‍ വലയുകയാണ്. ജനറല്‍ ഒപിയില്‍ പലദിവസങ്ങളിലും 230 രോഗികളെ വരെ ഒരു ഡോക്ടര്‍ കണ്‍സള്‍ട്ട് ചെയ്യേണ്ട സ്ഥിതിയാണ്.
What's Your Reaction?