റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണ്‍ ഭിന്നശേഷി ദിനം ആചരിച്ചു 

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണ്‍ ഭിന്നശേഷി ദിനം ആചരിച്ചു 

Dec 2, 2025 - 10:29
 0
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണ്‍ ഭിന്നശേഷി ദിനം ആചരിച്ചു 
This is the title of the web page

ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണ്‍, വൊഡാര്‍ഡ്, എബിഎസ്എസ്, കെസിഡിഎ,  വള്ളക്കടവ് സ്‌നേഹസദന്‍, വെളളയാംകുടി അസീസി സ്‌പെഷ്യല്‍ സ്‌കൂള്‍ എന്നിവര്‍ ചേര്‍ന്ന് സംസ്ഥാന ഭിന്നശേഷി ദിനാചരണം കട്ടപ്പനയില്‍ നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സതീഷ് കെ എന്‍ ഉദ്ഘാടനം ചെയ്തു. കെസിഡിഎ പ്രസിഡന്റ് തോമസ് പി പി അധ്യക്ഷനായി. വൊസാര്‍ഡ് ഡയറക്ടര്‍ റവ.ഡോ ജോസ് ആന്റണി, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണ്‍ പ്രസിഡന്റ് പ്രദീപ് എസ് മണി മുഖ്യപ്രഭാഷണം നടത്തി. റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ജിജിആര്‍ മനോജ് അഗസ്റ്റിന്‍, സെക്രട്ടറി കെ എസ് രാജീവ്, സിബിആര്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ചാക്കോച്ചന്‍ അമ്പാട്ട്, മെന്റല്‍ ഹെല്‍ത്ത് കോ-ഓര്‍ഡിനേറ്റര്‍ ജോളി ഡോമിനിക് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow