മഴുവടി ഉമ്മന്‍ ചാണ്ടി ഉന്നതിയില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ സന്ദര്‍ശനം നടത്തി
മഴുവടി ഉമ്മന്‍ ചാണ്ടി ഉന്നതിയില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ സന്ദര്‍ശനം നടത്തി
ഇടുക്കി: തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ചാണ്ടി ഉമ്മന്‍ എംഎല്‍എ മഴുവടി ഉമ്മന്‍ ചാണ്ടി ഉന്നതിയില്‍ സന്ദര്‍ശനം നടത്തി. തന്റെ പിതാവിന്റെ പേരിലുള്ള ഉന്നതിയോട് വൈകാരിക ബന്ധമാണ് തനിക്കുള്ളതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പൈനാവ് ഡിവിഷന്‍ സ്ഥാനാര്‍ഥി ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ സ്ഥാനാര്‍ഥികളായ സന്ദ്രാമോള്‍ ജിന്നി, സോന ട്രിസ ജോബി, പഞ്ചായത്ത് സ്ഥാനാര്‍ഥികളായ ജാന്‍സി സ്റ്റിഫന്‍, ദീപ ജോസഫ്, കോമളം മോഹന്‍ദാസ്, അനിറ്റാ ജോഷി, ശിവന്‍ കോഴിക്കാമാലില്‍ എന്നീ സ്ഥാനാര്‍ഥികളുടെ പ്രചരണാഥമാണ് ചാണ്ടി ഉമ്മന്‍ ഭവന സന്ദര്‍ശനം നടത്തിയത്. നേതാക്കളായ ജോബി ചാലില്‍, അനീഷ് ജോര്‍ജ്, കെ ബി സെല്‍വം, റിയാസ് കീച്ചേരി, സുകുമാരന്‍, കുന്നുംപുറത്ത് അപ്പച്ചന്‍ ഏറത്ത്, ടോമി താണോലി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?