മികച്ച ഏലയ്ക്ക ഇടുക്കിയിലേത്: ഗോവ ഗര്‍വണര്‍ പി.എസ്. ശ്രീധരന്‍പിള്ള
മികച്ച ഏലയ്ക്ക ഇടുക്കിയിലേത്: ഗോവ ഗര്‍വണര്‍ പി.എസ്. ശ്രീധരന്‍പിള്ള

ഇടുക്കി: ഏലം കൃഷി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചിരിക്കുകയാണെങ്കിലും ഏറ്റവും ഗുണമേന്മയുള്ള ഏലയ്ക്കാ ഉല്‍പ്പാദിപ്പിക്കുന്നത് ഇടുക്കിയിലാണെന്ന് ഗോവ ഗര്‍വണര്‍ പി.എസ്.ശ്രീധരന്‍പിള്ള. വണ്ടന്‍മേട് കേന്ദ്രമായി രൂപീകരിച്ച കാര്‍ഡമം പ്ലാന്റേഴ്സ് ഫെഡറേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏലം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂട്ടായമ ഉണ്ടാകണം. കാര്‍ഷിക ബില്ലില്‍ ഇ-ഓണ്‍ലൈന്‍ വില നിശ്ചിയിക്കുന്ന മാനദണ്ഡത്തെപ്പറ്റിയുള്ള ഒരു സൂചന ഉണ്ടായിരുന്നെങ്കിലും അത് പിന്‍വലിച്ചു. അടിസ്ഥാന വിലയില്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് കൂടുതല്‍ ഉണ്ടാകണം. മരങ്ങള്‍ക്കു ചുവട്ടില്‍ നടത്തുന്ന ഏലം കൃഷി പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ളതായതിനാല്‍ സുപ്രീംകോടതിയില്‍ നിലവിലുള്ള കേസില്‍ ഇക്കാര്യം ധരിപ്പിച്ചാല്‍ ഗുണകരമായേക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഡ്മിനിസ്ട്രേറ്റീവ് ഓഫിസ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്റെ ലോഗോ പ്രകാശനം ഡീന്‍ കുര്യാക്കോസ് എംപിയും മെമ്പര്‍ഷിപ്പ് ഐഡി വിതരണം എം.എം.മണി എംഎല്‍എയും നിര്‍വഹിച്ചു. ഫെഡറേഷന്‍ ചെയര്‍മാന്‍ സ്റ്റെനി പോത്തന്‍ അധ്യക്ഷത വഹിച്ചു. വാഴൂര്‍ സോമന്‍ എംഎല്‍എ, എ.രാജ എംഎല്‍എ, ഫെഡറേഷന്‍ കോര്‍കമ്മിറ്റി അംഗം ആര്‍.മണിക്കുട്ടന്‍, കെ.കെ.ദേവസ്യ, മുന്‍ എംപി ജോയ്‌സ് ജോര്‍ജ്, എസ്.ബി.പ്രഭാകര്‍, കെ.കുമാര്‍, ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി.ആര്‍.സന്തോഷ്, വൈസ് ചെയര്‍മാന്‍ എന്‍.പൃഥ്വിരാജ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






