ഇരട്ടയാര്‍ പഞ്ചായത്ത് ബെയ്‌ലിംഗ് മെഷീന്‍, ലിഫ്റ്റ് പ്രവര്‍ത്തനോദ്ഘാടനം
ഇരട്ടയാര്‍ പഞ്ചായത്ത് ബെയ്‌ലിംഗ് മെഷീന്‍, ലിഫ്റ്റ് പ്രവര്‍ത്തനോദ്ഘാടനം

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്ത് എംആര്‍എഫ് യൂണിറ്റിലേക്ക് ലഭിച്ച ബേയ്‌ലിംഗ് മെഷിന്‍, ലിഫ്റ്റ് സംവിധാനങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനം ഉടുമ്പന്‍ചോല എംഎല്‍എ എംഎം മണി നിര്‍വ്വഹിച്ചു. നവകേരളം കര്‍മ്മ പദ്ധതി - ഹരിത കേരളം മിഷന്‍ - മാലിന്യ സംസ്‌കരണ ഉപദൗത്യത്തിന്റെ ഭാഗമായി, എച്ച്ഡിഎഫ്‌സി ബാങ്കിന്റെ സി എസ് ആര്‍ ഫണ്ട് വിനിയോഗിച്ച് പരിവര്‍ത്തന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്തിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കായി 11 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയത്. ബൈലിംഗ് മെഷീന്‍, താഴെ നിന്ന് ബെയില്‍ ചെയ്ത പ്ലാസ്റ്റിക്കും മറ്റു സാധനങ്ങളും മുകളിലേക്ക് കയറ്റുന്നതിനുള്ള ലിഫ്റ്റ് സംവിധാനം, തൊഴിലാളികള്‍ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍, പ്ലാസ്റ്റിക് തരംതിരിക്കാന്‍ ആവശ്യമായ ബിന്‍, സാധനങ്ങള്‍ നീക്കുന്നതിനാവശ്യമായ ട്രോളി, ഫയലുകളും മറ്റും സൂക്ഷിക്കാന്‍ ടേബിള്‍, അലമാരി, ആവശ്യമായ ബോധവല്‍ക്കരണ ബോര്‍ഡുകള്‍ എന്നിവയാണ് ലഭ്യമാക്കിയത്. എം സി എഫ് യൂണിറ്റില്‍ നടന്ന ഉദ്ഘാടന യോഗത്തിന് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.റ്റി.മനോജ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി മുഖ്യ പ്രഭാഷണം നടത്തി . ബ്ലോക്കു പഞ്ചായത്തംഗങ്ങളായ ജോസുകുട്ടി കണ്ണമുണ്ടയില്‍, ലാലച്ചന്‍ വെള്ളക്കട, ജലജ വിനോദ്, അന്നമ്മ ജോണ്‍സണ്‍, പഞ്ചായത്തംഗങ്ങള്‍ , ബ്ലോക്ക് സെക്രട്ടറി സജി തോമസ്, പഞ്ചായത്ത് സെക്രട്ടറി ശിവദാസ്,, എംഎസ് സ്വാമിനാഥന്‍ ഫൌണ്ടേഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സിജോ തോമസ്, വില്ലജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജോണ്‍സണ്‍, ഷോണ്‍ ജോര്‍ജ്, ഹരിത കേരളം മിഷന്‍ കോര്‍ഡിനേറ്റര്‍ എബി വര്‍ഗീസ്, കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ അനു, നിഷമോള്‍ പിടി, രഞ്ജു ജേക്കബ്, ഹരിത കര്‍മ്മ സേന അംഗങ്ങള്‍ ,അംഗനവാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






