അയ്യപ്പന്‍കോവില്‍ അമ്പലമെട്ട് ഭാഗത്ത് കരിഞ്ഞുണങ്ങി 30 ഏക്കര്‍ ഏലത്തോട്ടം
അയ്യപ്പന്‍കോവില്‍ അമ്പലമെട്ട് ഭാഗത്ത് കരിഞ്ഞുണങ്ങി 30 ഏക്കര്‍ ഏലത്തോട്ടം

ഇടുക്കി: അയ്യപ്പന്‍കോവില്‍ അമ്പലമെട്ട് ഭാഗത്ത് വ്യാപക കൃഷിനാശം. 30 ഏക്കറോളം വരുന്ന ഭാഗത്തെ ഏലച്ചെടികള്‍ പൂര്‍ണമായും കരിഞ്ഞ അവസ്ഥയിലാണ്. അഷറഫ് ആരുംപുളിക്കല്‍, ഔസേപ്പച്ചന്‍ കുന്നേല്‍, സിബി കുന്നേല്‍, കെബീര്‍ പാറക്കല്‍, റോയി വലക്കമറ്റത്തില്‍, ഷൈജു വലക്കമറ്റത്തില്‍, സുധാകരന്‍ 6 ഏക്കര്‍ , എന്നിവരുടെ കൃഷിയിടമാണ് കനത്ത വേനലില്‍ കരിഞ്ഞുണങ്ങിയത്. പ്രളയത്തെ അതിജീവിച്ച കര്‍ഷകര്‍ തങ്ങളുടെ കൃഷി റിപ്ലാന്റ് ചെയ്ത് പരിപാലിച്ചു് വരുന്നതിലിടയിലാണ് ഇത്തരത്തില്‍ വേനല്‍ തിരിച്ചടിയായത്. കൃഷി ഭവനില്‍ അപേക്ഷ നല്‍കിയെങ്കിലും കൃഷി സ്ഥലം സന്ദര്‍ശിക്കാന്‍ പോലും അധികാരികള്‍ തയ്യാറാകുന്നില്ലായെന്ന് കര്‍ഷകര്‍ പറയുന്നു. ഇനിയും ആവശ്യമായ വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ ഹൈറേഞ്ചിലെ കാര്‍ഷിക മേഖല പാടെ തകര്‍ന്നതിനൊപ്പം ആവശ്യമായ സഹായം സര്‍ക്കാരില്‍ നിന്നും ലഭിച്ചില്ലെങ്കില്‍ നിരവധി കര്‍ഷക ആത്മഹത്യ കൂടി ഹൈറേഞ്ച് കാണേണ്ടിവരും എന്നതില്‍ സംശയമില്ല.
What's Your Reaction?






