കട്ടപ്പന നഗരസഭയില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
കട്ടപ്പന നഗരസഭയില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

ഇടുക്കി: കട്ടപ്പന നഗരസഭയിലെ പത്താം വാര്‍ഡ് വലിയപാറയില്‍ മഴക്കാല പൂര്‍വ്വ ശുചീകരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മഴക്കാലത്തിന് മുമ്പ് അടിയന്തിരമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി കൊതുകുകള്‍ വളരുവാനുള്ള സാഹചര്യം ഒഴിവാക്കുവാനും പകര്‍ച്ചവ്യാധികള്‍ തടയുവാനും ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനങ്ങള്‍. ആദ്യ ഘട്ടമായി പ്രവര്‍ത്തനമായി റോഡുകളും ഓടകളും ശുചീകരിച്ചു. രണ്ടാം ഘട്ടമായി റോഡിന് വശങ്ങളില്‍ കിടക്കുന്ന ജൈവ അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യും. കൂടാതെ ദിവസങ്ങളില്‍ അങ്കണവാടികളുടെ പരിസരം ശുചീകരിക്കാനും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ശുചീകരണ ക്യാമ്പയിന്‍ സംഘടിപ്പിക്കാനുമാണ് നഗരസഭ തീരുമാനം.
What's Your Reaction?






