വെള്ളയാംകുടിക്ക് സമീപം വാഹനാപകടം: ആറ് പേര്‍ക്ക് പരിക്ക്
വെള്ളയാംകുടിക്ക് സമീപം വാഹനാപകടം: ആറ് പേര്‍ക്ക് പരിക്ക്

ഇടുക്കി: അടിമാലി കുമിളി ദേശീയപാതയില്‍ വെള്ളയാംകുടിക്ക് സമീപം വാഹനാപകടം. ചെറുതോണി ഭാഗത്തുനിന്ന് വന്ന ഓട്ടോറിക്ഷയെ അതേ ദിശയില്‍ നിന്ന് വന്ന ചരക്ക് ലോറി മറികടക്കുന്നതിനിടെ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ മറിയുകയും കാര്യമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ ആറു പേരാണ് ഉണ്ടായിരുന്നത്. ഇവര്‍ ചെറുതോണി സ്വദേശികളാണെന്നാണ് വിവരം. കാര്യമായി പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?






