മാട്ടുക്കട്ടയിൽ ടൂവീലർ വർക്ക് ഷോപ്പിൽ തീപിടുത്തം
മാട്ടുക്കട്ടയിൽ ടൂവീലർ വർക്ക് ഷോപ്പിൽ തീപിടുത്തം

ഇടുക്കി: അയ്യപ്പൻകോവിൽ മാട്ടുക്കട്ടയിൽ മാർക്കറ്റിന് സമിപം പ്രവർത്തിക്കുന്ന ഐ.ജി ടൂവീലർ വർക്ക് ഷോപ്പിൽ തീപിടുത്തമുണ്ടായി. ഞായർ രാവിലെ 11 മണിയോടെയാണ് സംഭവം. വർക്ക് ഷോപ്പ് ഉടമയായ ജിതിൻ ബൈക്ക് നന്നാക്കുന്നതിനിടയിൽ ഷോട്ട് സർക്യൂട്ട് ഉണ്ടാവുകയും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് വലിയ ദുരന്തമാണ് ഒഴിവായത്. പോലിസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി.
What's Your Reaction?






