രാജാക്കാടിന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് 2 പേർ മരിച്ചു
രാജാക്കാടിന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് 2 പേർ മരിച്ചു

ഇടുക്കി: രാജാക്കാടിന് സമീപം വട്ടക്കണ്ണിപ്പാറയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 2 പേർ മരിച്ചു. അപകടത്തിനിടെ വാഹനത്തിനടിയില്‍പ്പെട്ട റെജീന (30) സന (7) എന്നിവരാണ് മരിച്ചത് . ശനിയാഴ്ച രാവിലെ 9 മണിയോടെയായിരുന്നു അപകടം. തമിഴ്നാട് ശിവഗംഗയിൽ നിന്ന് എത്തിയ 23 പേരടങ്ങുന്ന വിനോദ സഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. കുമളിയിൽ നിന്ന് മൂന്നാറിലേയ്ക്ക് പോകുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് റോഡിൽ വട്ടം മറിയുകയായിരുന്നു. ഓടി കൂടിയ നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
പരുക്കേറ്റവരെ രാജാക്കാട്ടിലെ വിവിധ ആശുപത്രികളില്‍ എത്തിച്ച് പ്രാഥമീക ശുശ്രൂഷ നല്‍കിയ ശേഷം തേനി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.
.
What's Your Reaction?






