ഓക്‌സീലിയം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കരാട്ടേ കോമ്പറ്റീഷന്‍
ഓക്‌സീലിയം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കരാട്ടേ കോമ്പറ്റീഷന്‍

ഇടുക്കി: കട്ടപ്പന ഓക്‌സീലിയം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കേരള റീജിയന്‍ സോണ്‍ കരാട്ടേ കോമ്പറ്റീഷന്‍ നടന്നു. ഓഫ് കേരള കരാട്ടേ അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ. ഷാജി എസ് കൊട്ടാരം ഉദ്ഘാടനം ചെയ്തു. അണ്ടര്‍ 14, അണ്ടര്‍ 17, ആണ്ടര്‍ 19 തുടങ്ങിയ വിഭാഗങ്ങളില്‍ 9 സ്‌കൂളുകളില്‍ നിന്നായി 100-ല്‍ അധികം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. ഉദ്ഘാടന യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ സി.സാലി അബ്രഹാം, പ്രിന്‍സിപ്പല്‍ സി. ലിന്‍സി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. കട്ടപ്പന നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അണ്ടര്‍ 17 മത്സരത്തില്‍ കട്ടപ്പന ഇംഗ്ലീഷ് മീഡിയം സ്‌കൂളും ഭരണങ്ങാനം അല്‍ഫോന്‍സാ റസിഡന്‍ഷ്യല്‍ സ്‌കൂളും ഒന്നാം സ്ഥാനം കരസ്ഥമാക്കി. അണ്ടര്‍ 14 വിഭാഗത്തില്‍ ചങ്ങനാശ്ശേരി ക്രിസ്തു രാജാ സ്‌കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
What's Your Reaction?






