ഇന്റര്‍നെറ്റ് ഡിടിപി വര്‍ക്കേഴ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം നടത്തി
ഇന്റര്‍നെറ്റ് ഡിടിപി വര്‍ക്കേഴ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം നടത്തി

ഇടുക്കി: ഇന്റര്‍നെറ്റ് ഡിടിപി വര്‍ക്കേഴ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം വണ്ടിപ്പെരിയാറില്‍ നടന്നു. അഴുത ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പൈനാടത്ത് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ സംബന്ധമായ മുഴുവന്‍ സേവനങ്ങളും ജനങ്ങള്‍ക്കുവേണ്ടി ചെയ്യുന്ന ഡിടിപി ഇന്റര്‍നെറ്റ് രംഗത്ത് കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുക, ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരെ ഒരു കുടക്കീഴില്‍ എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് അസോസിയേഷന് രൂപം നല്‍കിയത്. ജില്ലാ പ്രസിഡന്റ് സി ജയകുമാര്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് സല്‍മാബായ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് അഷറഫ് പെരുമ്പാവൂര്‍, ഹെല്‍പ്പ് ഡെസ്‌ക് അഡ്മിന്‍ യാഷിര്‍, ജോയിന്‍ സെക്രട്ടറി സലിം കൊല്ലം, അനീഷ് അലിക്കോട,് വണ്ടിപ്പെരിയാര്‍ മേഖലാ സെക്രട്ടറി കണ്ണന്‍, അസോസിയേഷന്‍ അംഗം സെബാസ്റ്റ്യന്‍, സെല്‍വറാണി എന്നിവര്‍ സംസാരിച്ചു. ജില്ലാ ട്രഷറര്‍ സുബ്രഹ്‌മണ്യം കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
What's Your Reaction?






