മുരിക്കാശേരി സെന്റ് മേരീസ് സ്‌കൂളില്‍ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
മുരിക്കാശേരി സെന്റ് മേരീസ് സ്‌കൂളില്‍ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു

ഇടുക്കി: മുരിക്കാശേരി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു. 'സ്‌പോര്‍ട്‌സ് ആണ് ലഹരി' എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തുന്ന ക്യാമ്പ് ജില്ലാ പഞ്ചായത്തംഗം ഷൈനി സജി ഉദ്ഘാടനം ചെയ്തു. മുരിക്കാശേരിയിലെയും പരിസരപ്രദേശങ്ങളിലെയും കുട്ടികളെ പങ്കെടുപ്പിക്കുകയാണ് ലക്ഷ്യം. പിടിഎ പ്രസിഡന്റ് റെജി ജോര്‍ജ് അധ്യക്ഷനായി. തങ്കമണി എക്‌സൈസ് ഓഫീസിലെ വിമുക്തി നോഡല്‍ ഓഫീസര്‍ ബിനു ജോസഫ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേശീയ തലത്തില്‍ വടംവലി മത്സരത്തില്‍ വെങ്കല മെഡല്‍ നേടിയ പൂര്‍വ വിദ്യാര്‍ഥികളെ അനുമോദിച്ചു. ഹെഡ്മിസ്ട്രസ് ജിജിമോള്‍ മാത്യു, കായിക അധ്യാപകന്‍ ഷിജോ കെ കെ, ബോബി തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






