തങ്കമണി സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകാരി സംഗമവും ജനകീയ നിക്ഷേപ സമാഹരണവും
തങ്കമണി സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകാരി സംഗമവും ജനകീയ നിക്ഷേപ സമാഹരണവും

ഇടുക്കി: തങ്കമണി സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകാരി സംഗമവും ജനകീയ നിക്ഷേപ സമാഹരണവും മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. 521 സഹകാരികളില്‍ നിന്നായി 3,22,45,850 രൂപ ഇതുവരെ സമാഹരിച്ചു. ജൂലൈ 15 വരെ തുടരുന്ന സമാഹരണത്തിലൂടെ 10 കോടി രൂപയാണ് ലക്ഷ്യമിടുന്നത്. 1966ല്‍ പ്രവര്‍ത്തനമാരംഭിച്ച ബാങ്കിന് 120 കോടി രൂപ പ്രവര്‍ത്തന മൂലധനമുണ്ട്. 15000ലേറെ പേര്‍ സഹകാരികളാണ്. തങ്കമണി, പ്രകാശ്, പാറക്കടവ്, കാല്‍വരിമൗണ്ട്, പാണ്ടിപ്പാറ എന്നിവിടങ്ങളിലായി ശാഖകളും പ്രവര്‍ത്തിക്കുന്നു. 180ല്‍പ്പരം പേര്‍ക്ക് സ്ഥിരവരുമാനം നല്‍കുന്ന നിരവധി സ്ഥാപനങ്ങളും നടത്തിവരുന്നു.
ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ അനീഷ് ഉപാസന, സംസ്ഥാന നാടക പുരസ്‌കാര ജേതാവ് കെ സി ജോര്‍ജ് തുടങ്ങി 50ലേറെ പേരെ അനുമോദിച്ചു. ബാങ്ക് പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ അധ്യക്ഷനായി. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി. വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ്, വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, എന്‍ജിഒ കോണ്‍ഫെഡറേഷന്‍ കോ ഓര്‍ഡിനേറ്റര്‍ അനന്ദു കൃഷ്ണന്‍, എം ജെ ജോണ്‍, ജോസ് തൈച്ചേരില്‍, ചിഞ്ചുമോള്‍ ബിനോയി, റെനി റോയി, ഷെര്‍ലി ജോസഫ്, റീന സണ്ണി, ജിന്റു ബിനോയി, വി എന്‍ പ്രഹ്ലാദന്‍, അജയന്‍ എന്‍ ആര്‍, കെ ജെ ഷൈന്‍, എം കെ അനീഷ്, മോളിക്കുട്ടി ജയിംസ്, ജോസഫ് മാണി, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സൈബിച്ചന്‍ കരിമ്പന്‍മാക്കല്‍, വി കെ ജനാര്‍ദ്ദനന്‍, പി ടി സത്യന്‍, രമണി സോമന്‍, ബിജു കെ സി, ശോഭന സുരേഷ്ബാബു തുടങ്ങിയവര്‍ സംസാരിച്ചു. ജൈവ പച്ചക്കറിക്കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി സഹകാരി സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് പച്ചക്കറിത്തൈകള്‍ നല്‍കി.
What's Your Reaction?






