നെടുങ്കണ്ടം മാന്‍കുത്തിമേട്ടില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയുള്ള കാരവാന്‍ പാര്‍ക്ക് നിര്‍മാണം തടഞ്ഞ് ഹൈക്കോടതി
നെടുങ്കണ്ടം മാന്‍കുത്തിമേട്ടില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയുള്ള കാരവാന്‍ പാര്‍ക്ക് നിര്‍മാണം തടഞ്ഞ് ഹൈക്കോടതി

ഇടുക്കി: നെടുങ്കണ്ടം മാന്‍കുത്തിമേട്ടില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയുള്ള കാരവാന്‍ പാര്‍ക്ക് നിര്‍മാണത്തില്‍ ഹൈക്കോടതിയെ സമീച്ച ഉടമക്ക് തിരിച്ചടി. നിര്‍മാണം തുടരാന്‍ പാടില്ലെന്നും ഭൂമി അളക്കാനും പട്ടയത്തെക്കുറിച്ച് പഠിച്ച് കോടതിയെ അറിയിക്കാനും ഗവ. പ്ലീഡര്‍ക്ക് നിര്‍ദ്ദേശം നല്‍കി.നിര്‍മാണം തുടര്‍ന്നാല്‍ കോടതി അലക്ഷ്യ നടപടി സ്വീകരിയ്ക്കും. കേരള തമിഴ് നാട് അതിര്‍ത്തിയായ മാന്‍കുത്തിമേട്ടില്‍ റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ അവഗണിച്ചാണ് കാരവാന്‍ പാര്‍ക്ക് നിര്‍മാണം നടന്നത്. കൈയേറ്റം നടന്നതിനൊപ്പം സ്ഥല ഉടമയായ ബിപിന്‍ വിജയകുമാറിന്റെ പേരിലുള്ള ആധാരത്തിലും റവന്യൂ രേഖകളിലും ഉള്ള സര്‍വ്വേ നമ്പറുകളില്‍ വ്യത്യാസവും ഉണ്ട്.വ്യാജ പട്ടയം നിര്‍മിച്ചിട്ടുണ്ട് എന്നാണ് റവന്യൂ വകുപ്പിന്റെ സംശയം . മുന്‍ സ്ഥലയുടമ വീരസ്വാമിയെ കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
What's Your Reaction?






