കോണ്‍ഗ്രസ് വാത്തിക്കുടി മണ്ഡലം എക്‌സിക്യൂട്ടീവ് ക്യാമ്പ്
കോണ്‍ഗ്രസ് വാത്തിക്കുടി മണ്ഡലം എക്‌സിക്യൂട്ടീവ് ക്യാമ്പ്

ഇടുക്കി: കോണ്‍ഗ്രസ് വാത്തിക്കുടി മണ്ഡലം എക്‌സിക്യൂട്ടീവ് ക്യാമ്പ് തോപ്രാംകുടിയില്‍ നടന്നു. തോപ്രാംകുടി മില്‍മ ആഡിറ്റോറിയത്തില്‍ വച്ച് നടത്തിയ ക്യാമ്പ് ഡിസിസി പ്രസിഡന്റ് സിപി മാത്യു ഉദ്ഘാടനം ചെയ്തു. 2025 ല്‍ നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടിയെ സജ്ജമാക്കുന്നതിനായാണ് മിഷന്‍ 2025 എന്ന പേരില്‍ കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ക്യാമ്പ് നടത്തിയത്. മണ്ഡലം പ്രസിഡന്റ് സാജു കാരക്കുന്നേല്‍ അധ്യക്ഷനായി. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി മുഖ്യപ്രഭാഷണം നടത്തി.യുഡിഎഫ് ചെയര്‍മാന്‍ ജോയ് വെട്ടിക്കുഴി ക്ലാസുകള്‍ നയിച്ചു. ബാബു കുമ്പിളുവേലില്‍, എസ്ടി അഗസ്റ്റിന്‍, കെ പി ഉസ്മാന്‍, തോമസ് മൈക്കിള്‍, ജയ്‌സണ്‍ കെ ആന്റണി, അഡ്വ.കെ ബി സെല്‍വം, വിജയകുമാര്‍ മറ്റക്കര, മിനി സാബു, കെകെ മനോജ്, തങ്കച്ചന്‍ കാരയ്ക്കവയലില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






