2 കിലോ കഞ്ചാവുമായി മുരിക്കാശ്ശേരി സ്വദേശി അറസ്റ്റിൽ
2 കിലോ കഞ്ചാവുമായി മുരിക്കാശ്ശേരി സ്വദേശി അറസ്റ്റിൽ

ഇടുക്കി: ഹൈറേഞ്ചിലെ വിവിധ സ്ഥലങ്ങളില്‍ കഞ്ചാവ് വില്‍ക്കുന്ന സംഘത്തിലെ പ്രധാനിയെ വണ്ടന്‍മേട് പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മുരിക്കാശേരി പുളപ്പുകല്ലുങ്കല്‍ സന്തോഷ്(40) ആണ് 2 കിലോ കഞ്ചാവുമായി പിടിയിലായത്. ഇയാള്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തു. വണ്ടന്‍മേട്ടിലും പരിസരങ്ങളിലും ഇയാള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതായി പരാതി ലഭിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപിന്റെ നിര്‍ദേശപ്രകാരം പൊലീസ് നിരീക്ഷിച്ചുവന്നു. പ്രതിയെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കട്ടപ്പന ഡിവൈഎസ്പി പി.വി. ബേബിയുടെ നേതൃത്വത്തില്‍ വണ്ടന്‍മേട് എസ്എച്ച്ഒ: ഷൈന്‍ കുമാര്‍, എസ്‌ഐമാരായ എബി പി ജോര്‍ജ്, വിനോദ് കുമാര്‍, എസ് സിപിഒമാരായ പ്രശാന്ത് കെ.മാത്യു, സതീഷ്, വിനീഷ് ടി വി, റിജോമോന്‍ എന്നിവരാണ് പരിശോധന നടത്തിയത്.
What's Your Reaction?






