മുല്ലപ്പെരിയാറിലെ കനാലില്‍ അകപ്പെട്ട കാട്ടാനയെ രക്ഷപ്പെടുത്തി
മുല്ലപ്പെരിയാറിലെ കനാലില്‍ അകപ്പെട്ട കാട്ടാനയെ രക്ഷപ്പെടുത്തി

ഇടുക്കി: മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്ന കനാലില്‍ അകപ്പെട്ട കാട്ടാനയെ രക്ഷപ്പെടുത്തി. ബുധനാഴ്ച രാവിലെ ഏഴോടെയാണ് ആന ഒഴുക്കില്‍പ്പെട്ടത്. തുടര്‍ന്ന് ഷട്ടറിനുമുമ്പിലായുള്ള ഗ്രില്ലില്‍ തങ്ങിനില്‍ക്കുകയായിരുന്നു. പ്രഭാത സവാരിക്കെത്തിയവരാണ് ആനയെ കണ്ടത്. ഉടന്‍ തേക്കടിയിലെ വനപാലകരെ വിവരമറിയിച്ചു. തുടര്‍ന്ന് തമിഴ്‌നാട്ടിലേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. ഒഴുക്ക് കുറഞ്ഞതോടെ കാട്ടാന കനാലില്‍ നിന്ന് നീന്തി പുറത്തെത്തി കാട്ടിലേക്ക് പോകുകയായിരുന്നു. 1200 ഘനയടി വെള്ളമാണ് അണക്കെട്ടില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് ഒഴുക്കുന്നത്.
What's Your Reaction?






