വാത്തിക്കുടി പഞ്ചായത്തില്‍ പാലിയേറ്റീവ് രോഗി ബന്ധുകുടുംബ സംഗമം നടത്തി
വാത്തിക്കുടി പഞ്ചായത്തില്‍ പാലിയേറ്റീവ് രോഗി ബന്ധുകുടുംബ സംഗമം നടത്തി

ഇടുക്കി: വാത്തിക്കുടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാലിയേറ്റീവ് രോഗി ബന്ധുകുടുംബ സംഗമം സംഘടിപ്പിച്ചു. മുരിക്കാശേരി മാതാ ഓഡിറ്റോറിയത്തില്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പരിധിയിലെ കിടപ്പുരോഗികളും അവരെ സംരക്ഷിച്ചുവരുന്ന കുടുംബാംഗങ്ങളും, ബന്ധുക്കളും ഉള്‍പ്പെടുന്ന കുടുംബ സംഗമം ആണ് നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോര്‍ജ് അധ്യക്ഷയായി. ഡോ. സിബി ജോര്‍ജ് പാലിയേറ്റീവ് ദിന സന്ദേശം നല്‍കി. പാലിയേറ്റീവ് രോഗീ സഹായ വിതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എബി തോമസ്, ജില്ലാ പഞ്ചായത്തംഗം ഷൈനി സജി എന്നിവര്‍ നിര്‍വഹിച്ചു. വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോണിയോ എബ്രഹാം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനിത സജീവ്, ഡോ. അഞ്ജലി എം ആര്‍, പഞ്ചായത്തംഗങ്ങള്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






