പ്രകാശില്‍ ബൈക്ക് കടയിലേക്ക് പാഞ്ഞുകയറി 2 പേര്‍ക്ക് പരിക്ക്
പ്രകാശില്‍ ബൈക്ക് കടയിലേക്ക് പാഞ്ഞുകയറി 2 പേര്‍ക്ക് പരിക്ക്

ഇടുക്കി: തോപ്രാംകുടി പ്രകാശില്‍ ബൈക്ക് നിയന്ത്രണം വിട്ട് കടയിലേയ്ക്ക് ഇടിച്ചുകയറി 2 പേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനായ പ്രകാശ് മാന്തറയില്‍ ആകാശിനും കടയില്‍ നിന്നയാള്‍ക്കുമാണ് പരിക്കേറ്റത്. പ്രകാശ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോള്‍ഡന്‍ ബ്യൂട്ടിപാര്‍ലറിലേയ്ക്കാണ് ബൈക്ക് ഇടിച്ചുകയറിയത്. തിങ്കളാഴ്ച രാത്രി 8ഓടെയാണ് സംഭവം. പരിക്കേറ്റവരെ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തങ്കമണി പൊലീസ് സ്ഥലത്തെത്തി.
What's Your Reaction?






