കെ ജെ മാത്യു കുളക്കാട്ടുവയലില്‍ അനുസ്മരണം കട്ടപ്പനയില്‍ നടത്തി
കെ ജെ മാത്യു കുളക്കാട്ടുവയലില്‍ അനുസ്മരണം കട്ടപ്പനയില്‍ നടത്തി

ഇടുക്കി: കട്ടപ്പന പഞ്ചായത്ത് മുന്‍ പ്രസിഡന്റും കേരള കോണ്‍ഗ്രസ് (എം) നേതാവുമായിരുന്ന കെ ജെ മാത്യു കുളക്കാട്ടുവയലിന്റെ അനുസ്മരണം നടന്നു. അനുസ്മരണ ദിനത്തോടനുബന്ധിച്ച് കൊച്ചുതോവാള സെന്റ് ജോസഫ് ദേവാലയത്തില്‍ പ്രത്യേക കുര്‍ബാനയും സെമിത്തേരിയില്‍ പ്രാര്‍ഥനയും നടന്നു. കട്ടപ്പനയും പരിസരപ്രദേശങ്ങളും വൈദ്യുതീകരിക്കുന്നതിലും നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൊണ്ടുവരുന്നതിലും ഏറെ പരിശ്രമിച്ച വ്യക്തിയാണ് കെ ജെ മാത്യുവെന്ന് എഐസിസി അംഗം അഡ്വ. ഇ എം അഗസ്തി പറഞ്ഞു. അനുസ്മരണ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, മുന്‍ എംഎല്‍എ തോമസ് ജോസഫ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, അഡ്വ. മനോജ് എം തോമസ് ജിന്‍സണ്‍ വര്‍ക്കി, വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് സാജന്‍ ജോര്‍ജ,് ടെസിന്‍ കളപ്പുരക്കല്‍സ തോമസ് മൈക്കിള്‍സ സിബി പാറപ്പായി തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






