ഉടുമ്പൻചോലയിൽ എം എം മണിയെ കളത്തിലിറക്കാൻ സിപിഐഎം
ഉടുമ്പൻചോലയിൽ എം എം മണിയെ കളത്തിലിറക്കാൻ സിപിഐഎം
ഇടുക്കി : ഉടുമ്പൻചോലയിൽ എം.എം.മണി വീണ്ടും മത്സരിച്ചേക്കും. രണ്ടുടേം വ്യവസ്ഥയിൽ മണിക്ക് ഇളവു നൽകണമെന്നു സിപിഐ എം ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നാണ് വിവരം. പാർട്ടി സമ്മതം മൂളിയാൽ മണി നാലാം തവണയും ജനവിധി തേടും. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉടുമ്പൻചോലയിൽ വലിയ തിരിച്ചടിയാണ് ഇടതുപക്ഷം നേരിട്ടത്. മുമ്പ് മണ്ഡലത്തിലെ 10 പഞ്ചായത്തുകളും എൽ ഡി എഫ് നൊപ്പമായിരുന്നു. എന്നാൽ ഇത്തവണ അഞ്ച് പഞ്ചായത്ത് യു ഡി എഫ് പിടിച്ചെടുത്തു. ഒപ്പത്തിനൊപ്പമായിരുന്ന രാജകുമാരി നറുകെടുപ്പിലൂടെയാണ് എൽഡിഎഫ്ന് കിട്ടിയത്. ഇടത് കോട്ടയായിരുന്ന രാജാക്കാട്ടിൽ ഉൾപ്പടെ നേരിട്ട തിരിച്ചടിയാണ് വീണ്ടും എം എം മണി മതിയെന്ന ചർച്ച ഉയരാൻ ഇടയാക്കിയത്. സ്ഥാനാർഥി എം എം മണി തന്നെയെങ്കിൽ മണ്ഡലത്തിൽ ജയം അനായാസമെന്നാണ് വിലയിരുത്തൽ. 1996, 2016, 2021 തിരഞ്ഞെടുപ്പുകളിൽ ഉടുമ്പൻചോലയിൽ മത്സരിച്ച എം എം മണി, കഴിഞ്ഞ രണ്ടു തവണ വിജയം നേടിയെടുത്തു . കഴിഞ്ഞ 10 വർഷം മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളിൽ ഊന്നിയാവും എൽഡിഎഫ് പ്രചരണം.എന്താണെങ്കിലും പാർട്ടി സമ്മതിച്ചാൽ എംഎം മണി ഇത്തവണയും ഉടുമ്പൻ ചോലയിൽ ജനവിധി തേടും
What's Your Reaction?