ഇടുക്കി: തമിഴ്‌നാട്ടില്‍ നിന്ന് ടൈല്‍ കയറ്റിവന്ന ലോറി അടിമാലി- രാജാക്കാട് റോഡില്‍ നിയന്ത്രണംവിട്ട് മറിഞ്ഞു. ഡ്രൈവറും സഹായിയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ലോഡുമായി എറണാകുളത്തേയ്ക്ക് പോകുന്നതിനിടെ വെള്ളിയാഴ്ച വൈകിട്ട് പന്നിയാര്‍കുട്ടി കുളത്രക്കുഴിക്ക് സമീപമാണ് അപകടം.