ബാൻഡ് മേളത്തിൽ സെന്റ്. റീത്താസിന്റെ ആധിപത്യം
ബാൻഡ് മേളത്തിൽ സെന്റ്. റീത്താസിന്റെ ആധിപത്യം

കട്ടപ്പന : കൊട്ടി കൊട്ടി ഒന്നാം സ്ഥാനത്ത് സെന്റ് റീത്താസ് എച്ച് എസ് പൈങ്കുളം തൊടുപുഴ. എച്ച് എസ് വിഭാഗം ബാന്റ് മേളത്തിലാണ് സെന്റ് റീത്താസ് സ്കൂൾ ഒന്നാമത് എത്തിയത്.
ഇടുക്കി ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച് എസ് വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് വിധികർത്താക്കളെയും, കാണികളെയും അമ്പരപ്പിച്ചിരിക്കുകയാണ് തൊടുപുഴ പൈങ്കുളം സെന്റ് റീത്താസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ. വ്യത്യസ്തതയാർന്ന താളത്തോടൊപ്പം, മികവ് തെളിയിക്കുന്ന ചുവട് വെച്ചാണ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.
What's Your Reaction?






