ഇടുക്കി: ഉപ്പുതറ കണ്ണംപടി മേഖലയില്‍ കാട്ടാന ശല്യം രൂക്ഷം. കണ്ണം പടി കത്തിതേപ്പനില് കാട്ടാന കൂട്ടം വ്യാപക കൃഷിനാശമാണ് ഉണ്ടാക്കിയത്. കുറുപ്പത്ത് വീട്ടില്‍ രവി കുമാരന്, രാമന് എന്നിവരുടെ കൃഷിയിടത്തിലാണ് കാട്ടാനകൂട്ടം നാശം വിതച്ചത്. ഏലം, കുരുമുളക്, വാഴ, കൊക്കോ തുടങ്ങിയ കൃഷികള്‍ നശിപ്പിച്ചു.