അയ്യപ്പന്‍കോവില്‍ ഗവ. സ്‌കൂളില്‍ വര്‍ണകൂടാരം പദ്ധതി ഉദ്ഘാടനം
അയ്യപ്പന്‍കോവില്‍ ഗവ. സ്‌കൂളില്‍ വര്‍ണകൂടാരം പദ്ധതി ഉദ്ഘാടനം

ഇടുക്കി: അയ്യപ്പന്‍കോവില്‍ ഗവ. എല്‍ പി സ്‌കൂളിലെ വര്‍ണ കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. പൊതു വിദ്യാഭ്യാസരംഗത്ത് ഇന്ത്യയില്‍ തന്നെ മാതൃകയായി മാറിയിരിക്കുകയാണ് കേരളമെന്നും സാക്ഷരതയിലും വിദ്യാഭ്യാസ മേഖലയിലും മികച്ച രീതിയിലുഉള്ള മുന്നേറ്റമാണ് സംസ്ഥാനം നടത്തുന്നതെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.വര്‍ണ കൂടാരം പദ്ധതിക്കുവേണ്ടി വളരെയധികം പ്രയത്‌നിച്ച വ്യക്തികളെ അനുമോദിച്ചു. പരിപാടിയില്‍ വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷനായി. അയ്യപ്പന്‍കോവില്‍ , ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
What's Your Reaction?






