വൈദ്യുതി പോസ്റ്റ് മാറ്റാന്‍ നടപടിയില്ല: മാട്ടുക്കട്ടയില്‍ ഓട നിര്‍മാണം വൈകുന്നു

വൈദ്യുതി പോസ്റ്റ് മാറ്റാന്‍ നടപടിയില്ല: മാട്ടുക്കട്ടയില്‍ ഓട നിര്‍മാണം വൈകുന്നു

Jun 25, 2024 - 22:49
Jun 25, 2024 - 22:51
 0
വൈദ്യുതി പോസ്റ്റ് മാറ്റാന്‍ നടപടിയില്ല: മാട്ടുക്കട്ടയില്‍ ഓട നിര്‍മാണം വൈകുന്നു
This is the title of the web page

ഇടുക്കി: മാട്ടുക്കട്ടയില്‍ മലയോര ഹൈവേയുടെ ഭാഗമായി നിര്‍മിക്കുന്ന ഓടയുടെ സമീപത്തെ ഉപയോഗരഹിതമായ വൈദ്യുതി പോസ്റ്റ് നീക്കണമെന്ന് ആവശ്യം. പോസ്റ്റ് നീക്കാത്തതിനാല്‍ ഓട നിര്‍മാണം വൈകുന്നതായാണ് പരാതി. ഇതോടെ മഴ പെയ്യുമ്പോള്‍ സമീപത്തെ കടകളില്‍ വെള്ളം കയറുന്നതായി വ്യാപാരികള്‍ പരാതിപ്പെടുന്നു.

പോസ്റ്റ് നില്‍ക്കുന്ന ഭാഗം ഒഴിവാക്കിയാണിപ്പോള്‍ നിര്‍മാണം പുരോഗമിക്കുന്നത്. ഇതോടെ ഓടയിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളം വ്യാപാര സ്ഥാപനങ്ങളില്‍ കയറുന്നതായി വ്യാപാരികള്‍ പറയുന്നു. പോസ്റ്റ് ഉടന്‍ മാറ്റുമെന്നാണ് കെഎസ്ഇബി ജീവനക്കാര്‍ പറയുന്നത്. എന്നാല്‍ മലയോര ഹൈവേ അധികൃതര്‍ക്ക് ഇതേക്കുറിച്ച് അറിവില്ല. അടിയന്തരമായി പോസ്റ്റ് നീക്കി ഓട നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow