നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് സ്‌നേഹവീടൊരുക്കാന്‍ മുരിക്കാട്ടുകുടി സ്‌കൂള്‍ അധ്യാപിക ലിന്‍സി ജോര്‍ജ്
നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് സ്‌നേഹവീടൊരുക്കാന്‍ മുരിക്കാട്ടുകുടി സ്‌കൂള്‍ അധ്യാപിക ലിന്‍സി ജോര്‍ജ്

ഇടുക്കി: നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ലിന്‍സി ജോര്‍ജ് സുമനസുകളുടെ സഹകരണത്തോടെ രണ്ട് വീടുകള്‍ നിര്‍മിച്ചുനല്‍കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ആശ ആന്റണി, പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്, പഞ്ചായത്തംഗം തങ്കമണി സുരേന്ദ്രന്‍, പ്രിന്‍സിപ്പല്‍ സുരേഷ് കൃഷ്ണ, ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് ഷിനു മാനുവല്‍, പിടിഎ പ്രസിഡന്റ് പ്രിന്‍സ് മറ്റപ്പള്ളി, അധ്യാപകരായ ലിനു ജോസ്, ടി.സി വിജി, കെ ആര്‍ വിദ്യ എന്നിവര്‍ പങ്കെടുത്തു.
രണ്ടുകുടുംബങ്ങളില്‍ നിന്നുള്ള നാല് വിദ്യാര്‍ഥികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. ഭവന സന്ദര്‍ശനത്തിന്റെ ഭാഗമായി എത്തിയപ്പോഴാണ് ഇവരുടെ ദുരവസ്ഥ വ്യക്തമായത്. നിലംപൊത്താറായ വീടുകളില്‍ ഭീതിയോടെ ഇവര്‍ കഴിയുന്നത്. സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം അംഗങ്ങള്‍, എന്‍എസ്എസ് യൂണിറ്റ്, പിടിഎ എന്നിവര്‍ നിര്‍മാണത്തില്‍ പങ്കാളികളാകും. ലിന്‍സി ജോര്‍ജിന്റെ നേതൃത്വത്തില്‍ ആറുവീടുകള്‍ ഇതിനോടകം നിര്‍മിച്ചുനല്‍കി
What's Your Reaction?






