അയ്യൻകാളി ജന്മദിനാഘോഷം 28ന് കട്ടപ്പനയിൽ
അയ്യൻകാളി ജന്മദിനാഘോഷം 28ന് കട്ടപ്പനയിൽ

ഇടുക്കി: അയ്യൻകാളിയുടെ 161-ാം മത് ജന്മദിനാഘോഷം 28ന് രാവിലെ 10ന് കട്ടപ്പന അംബേദ്ക്കർ അയ്യൻകാളി സ്മൃതി മണ്ഡപത്തിൽ നടക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷപരിപാടികൾ ഒഴിവാക്കി. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. അംബേദ്ക്കർ അയ്യൻകാളി കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാനും നഗരസഭ കൗൺസിലറുമായ പ്രശാന്ത് രാജു അധ്യക്ഷനാകും. കെപിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗം സുനീഷ് കുഴിമറ്റം സന്ദേശം നൽകും. കോ ഓർഡിനേഷൻ കമ്മിറ്റി രക്ഷാധികാരിയും നഗരസഭ കൗൺസിലറുമായ ബിനു കേശവൻ മുഖ്യപ്രഭാഷണം നടത്തും. കെഎസ്എസ് ജില്ലാ സെക്രട്ടറി കെ.ആർ. രാജൻ, കെവിഎംഎസ് താലൂക്ക് വൈസ് പ്രസിഡന്റ് എം.കെ.നാരായണൻ, കല്ലാർ അചാര്യഭവൻ സെക്രട്ടറി സുരേഷ് കൂത്രപള്ളി, കോ-ഓർഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി വി.എസ്.ശശി തുടങ്ങിയവർ പങ്കെടുക്കും.
കേരളത്തിന്റെ നവോദാന മണ്ഡലത്തിൽ ഏറ്റവുമധികം സംഭാവന നൽകിയ വ്യക്തി ത്വമാണ് അയ്യൻകാളി. 1863 ഓഗസ്റ്റ് 28ന് വേങ്ങാനൂരിൽ ജനിച്ച അയ്യൻകാളി ജാതീയമായ അസമത്വങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പ്രവർത്തിച്ച് ദളിത വിഭാഗ ങ്ങളുടെ വിമോചിതനായി പോരാടി. കേരളത്തിൽ പൊതുവഴി, പൊതുസ്കൂൾ, പൊതുയിടം എന്നീ ആശയങ്ങൾ പ്രചരിപ്പിക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്‌തു. ദളിതർക്ക് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന് 1893 ൽ വെങ്ങാനൂർ മുതൽ കവടിയാർ വരെ വില്ലുവണ്ടി യാത്ര നടത്തി. 1906 ൽ ആദ്യത്തെ കാർഷികസമരത്തിനും അദ്ദേഹം നേതൃത്വം നൽകി. 1912 ഫെബ്രുവരി 27 ന് പ്രജാസഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.വാർത്താസമ്മേളനത്തിൽ പ്രശാന്ത് രാജു, വി.എസ്.ശശി, കെ.ആർ.രാജൻ, രാജുഎ.കെ, എം.കെ.നാരായണൻ, രാജീവ് രാജു, സുരേഷ് കുത്രപള്ളി, ബാബു.കെ.എ തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?






