അയ്യപ്പന്‍കോവില്‍ മൃഗാശുപത്രിക്ക് സമീപം കുടിവെള്ളം പാഴാകുന്നു
അയ്യപ്പന്‍കോവില്‍ മൃഗാശുപത്രിക്ക് സമീപം കുടിവെള്ളം പാഴാകുന്നു

ഇടുക്കി: അയ്യപ്പന്‍കോവില്‍ മൃഗാശുപത്രിക്ക് സമീപം പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ഇവിടെയുള്ള കുഴല്‍ കിണറ്റില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്ന പൈപ്പ് പൊട്ടിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണികള്‍ നടത്താന്‍ അികൃതര്‍ തയാറാകുന്നില്ലെന്നാണ് ഉയരുന്ന ആരോപണം. ഇവിടെ നിന്ന് മൃഗാശുപത്രിക്ക് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ടാങ്കിലേക്ക് വെള്ളം എത്തിക്കുകയും അവിടെ നിന്ന് ആയൂര്‍വേദ ആശുപത്രി, കൃഷിഭവന്‍ ,സപ്ലൈകോ ,മാര്‍ക്കറ്റിലെ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലേക്ക് ജലം എത്തിക്കുകയും ചെയ്യും. ടാങ്കിലേയ്ക്ക് വെള്ളമെത്തിക്കുന്ന പൈപ്പ് പൊട്ടിയാണ് കൂടുതല്‍ വെള്ളം പാഴാകുന്നത്. പൈപ്പിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന വാല്‍വുകള്‍ കാലപ്പഴക്കാല്‍ ദ്രവിച്ചതുമൂലവും ജലം പാഴാകുന്നുണ്ട്. കുടിവെള്ളത്തിനായി പഞ്ചായത്ത് ലക്ഷങ്ങള്‍ മുടക്കുമ്പോള്‍ ഇത്തരം അനാസ്ഥകള്‍ അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്ന് ബി.ജെ.പി അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഓ.എസ് വിനു പറഞ്ഞു. അധികൃതര്‍ അടിയന്തരമായി ഇടപെട്ട് പൈപ്പിന്റെ തകരാറുകള്‍ പരിഹരിച്ച് ജലം പാഴാകുന്നത് തടയണമെന്നാണ് ജനങ്ങളുടെ ആവശ്യം.
What's Your Reaction?






