അടിമാലിയില്‍ ജില്ലാതല ട്രൈബല്‍ യൂത്ത് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തി
അടിമാലിയില്‍ ജില്ലാതല ട്രൈബല്‍ യൂത്ത് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തി

ഇടുക്കി: കുടുംബശ്രീ ജില്ലാ മിഷന്‍ നടപ്പാക്കുന്ന പട്ടികവര്‍ഗ സുസ്ഥിര വികസന പരിപാടിയുടെ ഭാഗമായി ജില്ലാതല ട്രൈബല്‍ യൂത്ത് ഫുട്ബോള്‍ ടൂര്‍ണമെന്റ് അടിമാലിയില്‍ നടന്നു. അടിമാലി പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ ഉദ്ഘാടനം ചെയ്തു. ആദിവാസി മേഖലകളിലെ യുവാക്കളെ കായികപരമായി മുമ്പോട്ട് നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടൂര്‍ണമെന്റ് നടത്തിയത്. ജില്ലയുടെ വിവിധ മേഖലകളില്‍നിന്നുള്ള ടീമുകള്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം ആദ്യ കിക്ക് ഓഫ് ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി ഡി ഷാജി മത്സരം ഫ്ളാഗ് ഓഫ് ചെയ്തു. സിഡിഎസ് ചെയര്‍പേഴ്സണ്‍ ജിഷ സന്തോഷ് അധ്യക്ഷയായി. വൈസ് ചെയര്‍പേഴ്സണ്‍ സിനി രാജേഷ്, ജില്ലാ പ്രോഗ്രാം മാനേജര്‍ സൂര്യ സി എസ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






