പത്തേക്കര്‍ ആല്‍മര ഭദ്രകാളി ക്ഷേത്രോത്സവം 17 മുതല്‍
പത്തേക്കര്‍ ആല്‍മര ഭദ്രകാളി ക്ഷേത്രോത്സവം 17 മുതല്‍

ഇടുക്കി: ഉപ്പുതറ പത്തേക്കര്‍ ആല്‍മര ഭദ്രകാളി ക്ഷേത്രോത്സവം 17 മുതല്‍ 25 വരെ ആഘോഷിക്കും. ആഴിയിറക്കം, മകംതൊഴല്‍, പൊങ്കാല തുടങ്ങിയ ചടങ്ങുകളും നടക്കും. മുക്കുളം വിജയന്‍ തന്ത്രി കാര്‍മികത്വം വഹിക്കും. 17ന് രാവിലെ 10.30 ന് കൊടിമര ഘോഷയാത്ര, വൈകിട്ട് 7.30 ന് കൊടിയേറ്റ്, തുടര്‍ന്ന് ഭാഗവത മാഹാത്മ്യ പ്രഭാഷണം- യജ്ഞചാര്യന്‍ അജിത് തിരുമേനി. 25ന് വൈകിട്ട് 5ന് പെരിയാറില്‍ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര. 7ന് ആഴിയിറക്കം, 7.30ന് കൈകൊട്ടിക്കളി, 7.45 ന് ഭരതനാട്യം, തുടര്‍ന്ന് നാടോടി നൃത്തം, ജയറാം ഗിന്നസിന്റെ മിമിക്സ് ഷോ എന്നിവ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രം പ്രസിഡന്റ് രാജരത്തനം ബിജോഭവന്‍, രാജാ ബാലു, ടി മുരുകന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






