നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൂളില്‍ കിഡ്‌സ് ഫെസ്റ്റ്
നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൂളില്‍ കിഡ്‌സ് ഫെസ്റ്റ്

ഇടുക്കി: നരിയമ്പാറ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ കിഡ്സ് ഫെസ്റ്റ് ആഘോഷിച്ചു. പിന്നണി ഗായകന്‍ അയിരൂര്‍ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. കിഡ്സ് വണ്ടര്‍ലാന്റ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന പ്രീ പ്രൈമറി വിഭാഗത്തിലെ കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
പി.ടി.എ പ്രസിഡന്റ് പ്രശാന്ത് കെ ആര്‍ അധ്യക്ഷനായി. മാനേജര്‍ ബി. ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് കെ. ബിന്ദു, ഡി.പ്രദീപ് കുമാര്‍, ബിനു സി.പി, ശ്രുതി മുരളി, അനില രവീന്ദ്രന്‍, രജനി അരവിന്ദന്‍, അഞ്ജു തോമസ്, അനിത ശേഖര്‍ എസ്.എസ്., പി.എസ്. പ്രദീപ് കുമാര്‍, ജിഷ എം.ജി, രജനി അരവിന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






