കട്ടപ്പന നഗരസഭ മീറ്റ് സ്റ്റാളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന: ജീവനക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റം
കട്ടപ്പന നഗരസഭ മീറ്റ് സ്റ്റാളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന: ജീവനക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റം

ഇടുക്കി: കട്ടപ്പന നഗരസഭാ മീറ്റ് സ്റ്റാളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് മിന്നല്‍ പരിശോധന നടത്തി. മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ സ്റ്റാള്‍ അടക്കണമെന്ന് നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന് ജീവനക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കരാറുകാരന്‍ ഇറച്ചി വില കുറയ്ക്കുകയും പിന്നീട് പഴയപടിയാക്കുകയും ചെയ്തതിനെച്ചൊല്ലി ഏറെ വിവാദള്‍ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പരിശോധന നടത്തിയത്.
What's Your Reaction?