കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ വാര്‍ഷിക സമ്മേളനം കട്ടപ്പനയില്‍
കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ വാര്‍ഷിക സമ്മേളനം കട്ടപ്പനയില്‍

ഇടുക്കി: ജില്ലാ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ വാര്‍ഷിക സമ്മേളനം 11ന് രാവിലെ 10ന് കട്ടപ്പന ടൗണ്‍ ഹാളില്‍ നടക്കും. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് വാഴൂര്‍ സോമന്‍ എംഎല്‍എ, എഐടിയുസി ജില്ലാ സെക്രട്ടറി ജി.എന്‍ ഗുരുനാഥന്‍, വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി. മുത്തുപാണ്ടി. എഐടിയുസി പീരുമേട് സെക്രട്ടറി വി.ആര്‍. ബാലകൃഷ്ണന്‍, കിസാന്‍സഭ ജില്ലാ പ്രസിഡന്റ് പി.കെ.സദാശിവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്ന പെന്‍ഷന്‍ 12 മാസമായി മുടങ്ങിക്കിടക്കുകയാണ്. വിവാഹധനസഹായം, പ്രസവാനുകൂല്യങ്ങള്‍, ചികിത്സാ ധനസഹായം, മാരകരോഗ ചികിത്സാ ധനസഹായം, തൊഴിലാളികളുടെ കുട്ടികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന വിദ്യാഭ്യാസ ആനുകൂല്യം തുടങ്ങിയവ മുടങ്ങിയിട്ട് വര്‍ഷങ്ങളായി. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി.ആര്‍ ശശിധരന്‍, എഐടിയുസി സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ രഘു കുന്നുംപുറം, ജി. മോഹനന്‍, എഐടിയുസി ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ ലീലാമ്മ വിജയപ്പന്‍, സുമ തങ്കപ്പന്‍, ജിത്തു വെളുത്തേടത്ത്, കെ കെ സുശീലന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






