ചക്കുപള്ളത്ത് ഏലയ്ക്ക സ്റ്റോര്‍ കത്തിനശിച്ചു
ചക്കുപള്ളത്ത് ഏലയ്ക്ക സ്റ്റോര്‍ കത്തിനശിച്ചു

ഇടുക്കി: മേല്‍ചക്കുപള്ളത്തിന് സമീപം ഏലയ്ക്ക സ്റ്റോറിന് തീപിടിച്ച് വന്‍ നാശനഷ്ടം. 18 ചാക്ക് ഉണങ്ങിയ ഏലയ്ക്കയും ഉപകരണങ്ങളും കത്തിനശിച്ചു. തമിഴ്‌നാട് സ്വദേശി വെങ്കട്ടിന്റെ ഉടമസ്ഥതയിലുള്ള എകെഎസ് എസ്റ്റേറ്റിലെ ഏലയ്ക്ക സ്റ്റോറിനാണ് വ്യാഴാഴ്ച വൈകിട്ട് നാലോടെ തീപിടിച്ചത്. സമീപവാസികളാണ് സ്റ്റോറില്‍നിന്ന് പുക ഉയരുന്നതുകണ്ടത്. സ്റ്റോറിനുള്ളില്‍ സൂക്ഷിച്ചിരുന്ന പച്ച ഏലയ്ക്കയും ജനറേറ്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും ജീവനക്കാര്‍ പുറത്തിറക്കുന്നതിനിടെ വേഗത്തില്‍ തീപടരുകയായിരുന്നു. നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. കട്ടപ്പന ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും തീ ആളിപ്പടര്‍ന്നു. നെടുങ്കണ്ടം ഫയര്‍ ഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തി ഒരുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണയച്ചത്. സ്റ്റോര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടവും നശിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല
What's Your Reaction?






