കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന്‍ ജില്ലാ സമ്മേളനം കട്ടപ്പനയില്‍ നടത്തി
കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന്‍ ജില്ലാ സമ്മേളനം കട്ടപ്പനയില്‍ നടത്തി

ഇടുക്കി: കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന്‍ ജില്ലാ സമ്മേളനം കട്ടപ്പനയില്‍ നടത്തി. കട്ടപ്പന സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജി ജോസഫ് അധ്യക്ഷനായി. മുന്‍ എംഎല്‍എ ഇ എം ആഗസ്തി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സെക്രട്ടറി പി വി കൃഷ്ണന്‍, സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ ജെ വര്‍ഗീസ്,രക്ഷാധികാരി വികെസി മമ്മദ് കോയ, സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോമോന്‍ മാത്യു, ജില്ലാ സെക്രട്ടറി എന്‍ സി ജോണ്‍സണ്‍, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി തുടങ്ങിയവര്‍ സംസാരിച്ചു. അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്ക് ഉപഹാരം നല്‍കി.
What's Your Reaction?






