അയ്യപ്പന്‍കോവിലില്‍ കാട് കയറി നശിച്ച് പകല്‍ വീട്

അയ്യപ്പന്‍കോവിലില്‍ കാട് കയറി നശിച്ച് പകല്‍ വീട്

Apr 12, 2024 - 00:11
Jul 3, 2024 - 00:36
 0
അയ്യപ്പന്‍കോവിലില്‍ കാട് കയറി നശിച്ച് പകല്‍ വീട്
This is the title of the web page

ഇടുക്കി: അയ്യപ്പന്‍കോവില്‍ മരുതുംപെട്ടയില്‍ ജില്ല പഞ്ചായത്ത് നിര്‍മിച്ച പകല്‍ വീട് കാട് കയറി നശിക്കുന്നു .2017-18 കാലഘട്ടത്തില്‍ ജില്ലാ പഞ്ചയത്ത് മെമ്പര്‍ അഡ്വ. സിറിയക്ക് തോമസ് 15 ലക്ഷത്തോളം രുപ മുടക്കിയാണ് മരുതുംപേട്ടയില്‍ പകല്‍ വീട് നിര്‍മിച്ചത്. എന്നാല്‍ പണി കഴിപ്പിച്ചതല്ലാതെ നാളിതുവരെ പ്രയോജനപ്പെടുത്തുവാന്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്തിനോ മറ്റ് അധികാരികള്‍ക്കൊ കഴിഞ്ഞിട്ടില്ല. 2018 ലെ പ്രളയത്തില്‍ കെട്ടിടത്തിന്റെ അടുക്കള ഭാഗത്ത് മണ്ണ് ഇടിയുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മണ്ണു മാറ്റുകയോ, അവശ്യമായ അറ്റകുറ്റ പണികള്‍ നടത്തി പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കുന്നതിന് യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലായെന്ന ആക്ഷേപവും ശക്തമാണ്. രാത്രിയായാല്‍ മദ്യപസംഘങ്ങളുടെയും അനാശാസ്യ പ്രവര്‍ത്തനങ്ങളുടെയും താവളമായി ഇവിടം മാറുകയാണെന്ന്് അയല്‍വാസികള്‍ പറയുന്നു . എത്ര വേഗം ജനങ്ങള്‍ക്ക് പ്രയോജനപ്പെടും വിധം കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി പൊതുജനങ്ങള്‍ക്ക് വിട്ടു നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

What's Your Reaction?

like

dislike

love

funny

angry

sad

wow