യു ഡി എഫ് ഇരട്ടയാർ കുടുംബ സംഗമം
യു ഡി എഫ് ഇരട്ടയാർ കുടുംബ സംഗമം

ഇടുക്കി: യുഡിഎഫ് സ്ഥാനാർഥി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇരട്ടയാർ കൊച്ചു കാമാക്ഷിയിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. തൃക്കാക്കര എംഎൽഎ ഉമാ തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു.
ബിജി കാവുങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോബിൾ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കെ പി സി സി മീഡിയ വക്താവ് സേനാപതി വേണു, കോൺഗ്രസ് ഇരട്ടയാർ മണ്ഡലം പ്രസിഡന്റ് ഷാജി മടത്തുംമുറി, ഡിസിസി സെക്രട്ടറി ബിജോ മാണി, ജോണി കാരിക്കൊമ്പിൽ, റെജി ഇലിപ്പുലിക്കാട്ട്, അഭിലാഷ് പരിന്തിരിക്കൽ, കേരള കോൺഗ്രസ് ഇരട്ടയാർ മണ്ഡലം പ്രസിഡന്റ് സജി വെട്ടുകാട്ടിൽ, മാത്യു കൊച്ചു കുറുപ്പാശേരി തുടങ്ങിയവർ സംസാരിച്ചു.
What's Your Reaction?






