കനത്ത മഴയെ തുടർന്ന് മലയോര ഹൈവേയിൽ വിള്ളൽ രൂപപ്പെട്ടു
കനത്ത മഴയെ തുടർന്ന് മലയോര ഹൈവേയിൽ വിള്ളൽ രൂപപ്പെട്ടു

ഇടുക്കി: കനത്ത മഴയിൽ മലയോര ഹൈവേയുടെ ഭാഗമായ കാഞ്ചിയാർ പെരിയോൻ കവലയിൽ റോഡിൻറെ കൽക്കട്ടിനോട് ചേർന്ന ഭാഗത്ത് മണ്ണ് ഇടിഞ്ഞ് റോഡിൽ വിള്ളലുകൾ രൂപപ്പെട്ടു. ആദ്യഘട്ട ടാറിങ് പൂർത്തിയായതിന് തൊട്ട് പിന്നാലെയാണ് കനത്ത മഴയിൽ റോഡിൽ വിള്ളലുകൾ രൂപപ്പെട്ടിരിക്കുന്നത്. മഴവെള്ളം ഒഴുകിപ്പോവാതേ കെട്ടിനിന്ന് മണ്ണ് ഇരുന്നു പോയതാണ് വിള്ളലുകൾ രൂപപ്പെടാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. സ്വരാജ് ടൗണിന് സമീപവും ടാറിങിന്റെ പലഭാഗത്തും വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ വിള്ളലുകൾ രൂപപ്പെട്ടത് റോഡ് നിർമ്മാണത്തിലുള്ള അപാകതയാണ് എന്ന് നാട്ടുകാർ ആരോപിച്ചു. എന്നാൽ ജലജീവൻ മിഷന്റെ പൈപ്പുകൾ സ്ഥാപിക്കുന്നതിന് വേണ്ടി കുഴികൾ എടുത്തിട്ട് യഥാസമയം കൃത്യമായി മണ്ണിട്ട് നികത്താത്തതിനാലാണ് മഴപെയ്തപ്പോൾ വിള്ളൽ രൂപപ്പെടാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. വിള്ളലുകൾ രൂപപ്പെട്ട ഭാഗത്ത് ടാറിങ് ഇളക്കി മങ്ക് ഇട്ട് ഉറപ്പിച്ചു.
,,
What's Your Reaction?






